പരിശുദ്ധ ദൈവ മാതാവിന്‍റെ ലുത്തിനിയ


കര്‍ത്താവേ!അനുഗ്രഹിക്കണമേ 
മിശിഹായെ!അനുഗ്രഹിക്കണമേ 
മിശിഹായെ!ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ 
മിശിഹായെ!ഞങ്ങളുടെ പ്രാര്‍ത്ഥനകൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ 

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ  


പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ 


 ഏകദൈവമായ പരിശുദ്ധത്രിത്വമേ
ഞങ്ങളെ അനുഗ്രഹിക്കണമേ 

പരിശുദ്ധ മറിയമേ      
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ  
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 

                                      

കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ 
ങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


മിശിഹായുടെ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


ദൈവവരപ്രസാദത്തിന്‍റെ മാതാവേ                             
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ഏറ്റം നിര്‍മ്മലയായ മാതാവേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 

   
അത്യന്തവിരക്തയായ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


കളങ്കമറ്റ കന്യകയായ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

                                      
                                         
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


അത്ഭുതത്തിന് വിഷയമായ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സദുപദേശത്തിന്‍റെ മാതാവേ  
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സ്രഷ്ടാവിന്‍റെ മാതാവേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ  


രക്ഷകന്‍റെ മാതാവേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ  


ഏറ്റം വിവേകമതിയായ കന്യകേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ 
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

              
സ്തുതിക്കു യോഗ്യയായ കന്യകേ                                  
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


മഹാ വല്ലഭയായ കന്യകേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


കനിവുള്ള കന്യകേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ഏറ്റം വിശ്വസ്തയായ കന്യകേ
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

  
നീതിയുടെ ദര്‍പ്പണമേ                                                    
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


 ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


 ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ
 ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ                    
       
ആത്മജ്ഞാനപൂരിത പാത്രമേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


ബഹുമാനത്തിന്‍റെ പാത്രമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


അത്ഭുതകരമായ ഭക്തിയുടെ പാത്രമേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


ദാവീദിന്‍റെ കോട്ടയേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സ്വര്‍ണാലയമേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

വാഗ്ദാനത്തിന്‍റെ പെടകമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സ്വര്‍ഗത്തിന്‍റെ വാതിലേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ഉഷ:കാല നക്ഷത്രമേ 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


രോഗികളുടെ ആരോഗ്യമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ  


പാപികളുടെ സങ്കേതമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 


പീഡിതരുടെ ആശ്വാസമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ക്രിസ്ത്യാനികളുടെ സഹായമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മാലാഖമാരുടെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ദീര്‍ഘദര്‍ശികളുടെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


ശ്ലീഹന്മാരുടെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


വേദസാക്ഷികളുടെ രാജ്ഞി                                             
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


കന്യകളുടെ രാജ്ഞി 
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ



സകല വിശുദ്ധരുടേയും രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


അമലോത്ഭാവയായ രാജ്ഞി  
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


പരിശുദ്ധ ജപമാലയുടെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സമാധാനത്തിന്‍റെ രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


സ്വര്‍ഗ്ഗാരോപിത രാജ്ഞി
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ ;
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ .
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ;
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ .
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ;
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ .

സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി  സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ.  അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ .                                                               ആമ്മേന്‍





Comments