Skip to main content
കുമ്പസാരത്തിനുളള ജപം
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരി. മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വി. പത്രോസിനോടും, വി. പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധന്മാരോടും പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
ആകയാല്‍, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്‌നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വി. പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു.
ആമ്മേന്‍.
Comments
Post a Comment